പ്രാണസഖീ നിൻ

പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
വീണക്കമ്പിയിൽ
ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
വിരുന്നു വന്നു ഞാന്‍
സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

(പ്രാണസഖി ...)

മനസ്സില്‍ നിന്നും സംഗീതത്തിന്‍
മന്ദാകിനിയായ് ഒഴുകി (2)
സ്വരരാഗത്തിന്‍ വീചികളെ നിന്‍
കരാംഗുലങ്ങള്‍ തഴുകി (2)
തഴുകി.. തഴുകി... തഴുകി..

(പ്രാണസഖി   ...)

മദകര മധുമയ നാദസ്പന്ദന
മായാ ലഹരിയില്‍ അപ്പോള്‍ (2)
ഞാനും നീയും നിന്നുടെ മടിയിലെ
വീണയുമലിഞ്ഞു പോയ് (2)
അലിഞ്ഞലിഞ്ഞു പോയി..

(പ്രാണസഖി ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
pranasakhi nin madiyil

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം