നിനക്കോർമ്മയുണ്ടോ ചുരുൾമുടിയിൽ ഞാൻ

നിനക്കോർമ്മയുണ്ടോ 
ചുരുൾമുടിയിൽ ഞാൻ
നീലത്തുളസി കതിർ വെച്ചതും..
ഓലക്കുടക്കീഴിൽ ഒരുമിച്ചതും..
ഓണപ്പൂനുള്ളി കളമിട്ടതും..(2)

മനക്കലെ പടിപ്പുരക്കിരുവശം നിൽക്കും,
മന്ദാരപ്പൂക്കുന്നിൻ ചെരുവിലൂടെ
നടക്കും തുമ്പിയെ കൈയ്യെത്തി പിടിയ്ക്കാൻ
അടുക്കും നിന്റെയാ കൗമാരത്തിൻ
കദളീവനങ്ങളിൽ പണ്ടേ എൻ ബാല്യം
കാണാപ്പൂന്തെന്നലായ് പറന്നിരുന്നു.
(നിനക്കോർമ്മ...)

ഇനി നമ്മിൽ ആയിരം സ്മൃതികൾ
വിടർത്താൻ
തിരുവോണം വീണ്ടൂം എത്തിടുമ്പോൾ 
വളരും മോഹം പോൽ വളരുന്നു നീ മുന്നിൽ
അഴകേ മറ്റൊരു തുമ്പി പോലെ..
ഇനി എന്റെ ഉള്ളിൽ നീ പാറി പറക്കേണം
ഹൃദയമാം വെള്ളാരം കല്ലെടുക്കാൻ
(നിനക്കോർമ്മ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ninakkormmayundo churulmutiyil njan

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം