മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു
Singer:
Film/album:
മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു
പവിഴം കൊണ്ടെന്റെ പറ നിറഞ്ഞു (2)
നിറ നിറ നിറഞ്ഞിട്ടും നിറയാത്തതൊരു പാത്രം
മനസ്സു മാത്രം എന്റെ മനസ്സു മാത്രം
(മുത്തു കൊണ്ടെന്റെ...)
ഹോയ് ധിമിതകതാരോ കൈതാരം താരോ
കിണ്ണം താരിക്കിണ്ണം താരിത്തക്കിണ്ണം ഹൊയ് ഹൊയ് ഹൊയ്
കുറുമൊഴി പൂത്തിട്ടും തൈമാവു കായ്ച്ചിട്ടും
കൂട്ടിനിളം കിളി പൊന്നിളം പൈങ്കിളി വന്നില്ല
എന്റെ പാട്ടിനൊരിത്തിരി നുരയും കുളിരും പകർന്നില്ല
പകർന്നില്ല പകർന്നില്ല
(മുത്തു കൊണ്ടെന്റെ...)
ഹോയ് ധിമിതകതാരോ കൈതാരം താരോ
കിണ്ണം താരിക്കിണ്ണം താരിത്തക്കിണ്ണം ഹൊയ് ഹൊയ് ഹൊയ്
മധുമാസം തെളിഞ്ഞിട്ടും കാർമുകിലൊളിഞ്ഞിട്ടും
കുങ്കുമച്ചെപ്പ് മറിഞ്ഞു കിടന്നിട്ടും കണ്ടില്ല
എന്റെ കരളിൽ കിലുകിലെ തുടിക്കുന്ന നിറമൊട്ടും അറിഞ്ഞില്ല
അറിഞ്ഞില്ല അറിഞ്ഞില്ല
(മുത്തു കൊണ്ടെന്റെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Muthukondente Muram Niranju
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 14 years 5 months ago by ജിജാ സുബ്രഹ്മണ്യൻ.