അന്നത്തോണി പൂന്തോണി

 

 

അന്നത്തോണി പൂന്തോണി
അലമാലക്കൈകളിൽ ആലോലമാടും
അരയന്നത്തോണി പൂന്തോണി....
അലമാലക്കൈകളിൽ ആലോലമാടും
അരയന്നത്തോണി പൂന്തോണി
(അന്നത്തോണി....)

അരയത്തി ഞാൻ അരയത്തി ഞാൻ
അരയന്റെ വരവും കാത്തനുരാഗ പൂ ചൂടും
അരയത്തിപ്പെണ്ണാണു ഞാൻ (2)
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ഒരു സ്വപ്നം ഞാൻ ഒരു സത്യം ഞാൻ
ഒരു ദുഃഖം ഞാൻ
(അന്നത്തോണി....)

ലല്ലലാലലലല്ലാലാ ..ലല്ലലാലലലല്ലാലാ
മദനാർദ്രയായ് മധുഗാത്രിയായ്
കണവന്റെ  വിരിമാറിൽ വിരലോടിച്ചെന്നെന്നും
കളി ചൊല്ലി നിന്നവൾ ഞാൻ (2)
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ഒരു മോഹം  ഞാൻ ഒരു ദാഹം ഞാൻ (2)
ഒരു ശോകം ഞാൻ
(അന്നത്തോണി....)

ഒരു രാത്രിയിൽ പ്രിയ മാനസൻ
കരകാണാ കടലിൽ നിന്നളവില്ലാ നിധി വാരാൻ
അരയന്ന ത്തോണിയിൽ പോയ് (2)
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്
തിരയുന്നു ഞാൻ കരയുന്നു ഞാൻ (2)
പിരിയല്ലേ നീ
(അന്നത്തോണി....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (2 votes)
Annathoni poonthoni

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം