തുളസി കൃഷ്ണതുളസി
തുളസി കൃഷ്ണതുളസി
നിൻ നെഞ്ചിലെരിയുന്ന ചന്ദനത്തിരി
യിലൊരഭൗമ ഹൃദ്യ സുഗന്ധം
ഒരദ്ധ്യാത്മ ദിവ്യ സുഗന്ധം ആ,...ആ.ആ
(തുളസി...)
അങ്കണത്തറയിന്മേൽ ആദര സമന്വിതം
കുടിയിരുത്തി നിന്നെ ഞങ്ങൾ
ആ..ആ...ആ.ആ
അങ്കണത്തറയിന്മേൽ ആദര സമന്വിതം
കുടിയിരുത്തി നിന്നെ ഞങ്ങൾ
നിത്യവും സന്ധ്യക്കു നിരവദ്യയാം നിന്നെ നിന്നെ
തിരി വെച്ചു കൂപ്പുന്നു ഞങ്ങൾ
ധനിസഗസ ധനിസ മഗരിസ
(തുളസി....)
ബലിത്തമ്പുരാൻ നാളെ തിരുമുറ്റമണയുമ്പോൾ
പതിദേവതേ നിന്നെ കാണും
മറ്റുള്ള സുമങ്ങളെ തഴുകി തലോടുമ്പോൾ
മൗലിയിൽ മാവേലി ചൂടും
നിന്നെ മൗലിയിൽ മാവേലി ചൂടും
(തുളസി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (1 vote)
Thulasi krishna thulasi
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 15 years 2 months ago by ജിജാ സുബ്രഹ്മണ്യൻ.