കൃഷ്ണയെന്നറിയുമ്പോൾ

കൃഷ്ണയെന്നറിയുമ്പോൾ നിൻ രാഗമുരളിയിൽ 
നൊമ്പരം ഇഴ ചേർന്നുവോ 
നിൻ കങ്കണക്കൈയ്യിൽ നിന്നറിയാതെ 
വിധിയുടെ പമ്പരം ഇളകുന്നുവോ 
കണ്ണാ വിധിയുടെ പമ്പരം ഇളകുന്നുവോ 
(കൃഷ്ണയെന്നറിയുമ്പോൾ)

കോടമഞ്ഞലയും ശിശിരങ്ങളെന്നുള്ളിൽ 
ആയിരം കുരുക്ഷേത്ര ഭൂമിയായ്‌ വിതുമ്പുന്നു 
കളം മറന്നിഴയുന്നാ നാഗ നിശീഥങ്ങൾ
ഏതോ വിഹായസ്സിൽ തേങ്ങുന്നൂ 
ഏതോ വിഹായസ്സിൽ തേങ്ങുന്നു 
(കൃഷ്ണയെന്നറിയുമ്പോൾ)

എത്ര വസന്തങ്ങൾ പറന്നടുത്തു 
എത്ര വരം ഞാൻ ചോദിച്ചൂ 
കോടി ജന്മങ്ങളായ്‌ ചിരിവറ്റി ഓർമകൾ 
ഒരു നാഗ ശരശയ്യ തീർക്കുന്നുവോ 
ഒരു നാഗ ശരശയ്യ തീർക്കുന്നുവോ 
(കൃഷ്ണയെന്നറിയുമ്പോൾ)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Krishnayennariyumbol