അനുരാഗലേഖനം മനതാരിലെഴുതിയ
അനുരാഗലേഖനം മനതാരിലെഴുതിയ
പ്രിയതമനെവിടെ തോഴീ
പ്രണയാംഗുലീയം വിരലിലണിയിച്ച
ക്ഷിതിപാലനെവിടെ തോഴീ
അനുരാഗലേഖനം മനതാരിലെഴുതിയ
പ്രിയതമനെവിടെ തോഴീ
പ്രണയാംഗുലീയം വിരലിലണിയിച്ച
ക്ഷിതിപാലനെവിടെ തോഴീ
എന്നാര്യപുത്രന്റെ നാമാക്ഷരങ്ങൾ ഞാൻ
എന്നുള്ളിലെന്നെ കുറിച്ചു
എന്നാര്യപുത്രന്റെ നാമാക്ഷരങ്ങൾ ഞാൻ
എന്നുള്ളിലെന്നെ കുറിച്ചു
എൻ രാഗദേവന്റെ ദർശനമാത്രകൾ
എന്മിഴിയെന്നെ തുടിച്ചൂ
എൻ രാഗദേവന്റെ ദർശനമാത്രകൾ
എന്മിഴിയെന്നെ തുടിച്ചൂ
അനുരാഗലേഖനം മനതാരിലെഴുതിയ
പ്രിയതമനെവിടെ തോഴീ
പ്രണയാംഗുലീയം വിരലിലണിയിച്ച
ക്ഷിതിപാലനെവിടെ തോഴീ
വരുമെന്നു ചൊല്ലിയെൻ കരളിൽ ശകുന്തങ്ങൾ
ചിറകടിച്ചിന്നും ഇരിപ്പൂ
വരുമെന്നു ചൊല്ലിയെൻ കരളിൽ ശകുന്തങ്ങൾ
ചിറകടിച്ചിന്നും ഇരിപ്പൂ
വനജ്യോത്സന നീർത്തിയ പൂമെത്തയിപ്പൊഴും
വാടാതെ തന്നെ കിടപ്പൂ
വനജ്യോത്സന നീർത്തിയ പൂമെത്തയിപ്പൊഴും
വാടാതെ തന്നെ കിടപ്പൂ
അനുരാഗലേഖനം മനതാരിലെഴുതിയ
പ്രിയതമനെവിടെ തോഴീ
പ്രണയാംഗുലീയം വിരലിലണിയിച്ച
ക്ഷിതിപാലനെവിടെ തോഴീ