കളകള നാദത്താൽ
Film/album:
കളകള നാദത്താൽ ഭൂപാളം മൂളുന്ന കലയുടെ തോഴി നിളാനദി
മലയാളക്കരയുടെ തോഴി നിളാനദി..
കവികൾ വാഴ്ത്തിയ നിൻ പുണ്യതീരങ്ങൾ
ശാന്തമാണോ സഖി..ശാന്തമാണോ....
(കളകള നാദത്താൽ)
ഓർമ്മകളുറങ്ങുന്ന നിൻ പുളിനങ്ങളിൽ
നിണം വീണ പാടുകൾ മാഞ്ഞുപോയോ
ആ.........ആ.......ആ......
തുഞ്ചനും കുഞ്ചനും പാടിയുണർത്തിയ (1)
ആ പഴംപാട്ടുകൾ മറന്നുപോയോ...
സഖീ...ആ പഴംപാട്ടുകൾ മറന്നുപോയോ...
(കളകള നാദത്താൽ)
പടവാളോങ്ങിയ തിരുമേനിമാരുടെ
മേൽക്കോയ്മയിപ്പോഴും തുടരുന്നുവോ
തിരുനാവായിലെ മാമാങ്കത്തിൻ്റെ (1)
സ്മരണികയാണോ നിൻ്റെ മൗനം
സഖീ...നിൻ്റെ മൗനം
(കളകള നാദത്താൽ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kalakala Naadhathaal
Additional Info
Lyrics Genre:
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 4 years 4 months ago by Roshini Chandran.