ഗുരുവായൂരമ്പലനട തുറന്നൂ
ഗുരുവായൂരമ്പലനട തുറന്നൂ
തിരുമുമ്പിലഞ്ജലികൂപ്പി നിന്നൂ
ഗുരുവായൂരമ്പലനട തുറന്നൂ
തിരുമുമ്പിലഞ്ജലികൂപ്പി നിന്നൂ
തിരുവാകച്ചാർത്തണിഞ്ഞമരും ദേവന്റെ
തിരുമുഖം കണ്ടെൻ മനം കുളിർത്തൂ
ഗുരുവായൂരമ്പലനട തുറന്നൂ
തിരുമുമ്പിലഞ്ജലികൂപ്പി നിന്നൂ
ഹരിനാമകീർത്തന സ്മൃതിമലരുകളാൽ
വനമാലകോർത്തു നിൽക്കുമ്പോൾ
ഹരിനാമകീർത്തന സ്മൃതിമലരുകളാൽ
വനമാലകോർത്തു നിൽക്കുമ്പോൾ
ഗോപവധുമണിയെന്നു തോന്നി ഞാൻ
ഗോപവാടത്തിലാണെന്നു തോന്നി
ഗോപവധുമണിയെന്നു തോന്നി ഞാൻ
ഗോപവാടത്തിലാണെന്നു തോന്നി
ഗുരുവായൂരമ്പലനട തുറന്നൂ
തിരുമുമ്പിലഞ്ജലികൂപ്പി നിന്നൂ
തിരുവാകച്ചാർത്തണിഞ്ഞമരും ദേവന്റെ
തിരുമുഖം കണ്ടെൻ മനം കുളിർത്തൂ
ഗുരുവായൂരമ്പലനട തുറന്നൂ
തിരുമുമ്പിലഞ്ജലികൂപ്പി നിന്നൂ
കരിമുകിൽ വർണ്ണന്റെ മായാഗോകുല
ലീലകളോർത്തു നിൽക്കുമ്പോൾ
കരിമുകിൽ വർണ്ണന്റെ മായാഗോകുല
ലീലകളോർത്തു നിൽക്കുമ്പോൾ
കണ്ണന്റെ രാധികയെന്നു തോന്നി ഞാൻ
വൃന്ദാവനത്തിലാണെന്നു തോന്നി
കണ്ണന്റെ രാധികയെന്നു തോന്നി ഞാൻ
വൃന്ദാവനത്തിലാണെന്നു തോന്നി
ഗുരുവായൂരമ്പലനട തുറന്നൂ
തിരുമുമ്പിലഞ്ജലികൂപ്പി നിന്നൂ
തിരുവാകച്ചാർത്തണിഞ്ഞമരും ദേവന്റെ
തിരുമുഖം കണ്ടെൻ മനം കുളിർത്തൂ
ഗുരുവായൂരമ്പലനട തുറന്നൂ
തിരുമുമ്പിലഞ്ജലികൂപ്പി നിന്നൂ