തുമ്പികളേ പൊന്നോണത്തുമ്പികളേ
തുമ്പികളേ പൊന്നോണ
ത്തുമ്പികളേ പാറി വരൂ
മഞ്ഞവെയിൽ പൊന്നൊളിയാം
കുഞ്ഞുടുപ്പും ചാർത്തി വരൂ
തുമ്പികളേ പൂത്തുമ്പികളേ
തെച്ചി മലർച്ചിമിഴുകളിൽ
തേൻ നുകരും തുമ്പികളേ
കിന്നരർ തൻ സ്വർണ്ണമണി
ത്തംബുരുവിൻ ശ്രുതി മീട്ടി
അൻപെഴുമാ മാവേലി
ത്തമ്പുരാന്റെ പുകഴ് പാടി
കുളിർ ചൂടി തിരുവോണ
പ്പുകിൽ തേടി നിങ്ങൾ വരൂ
തുമ്പികളേ പൂത്തുമ്പികളേ
പൂത്തുലയും താമര പോൽ
കത്തി നില്പൂ പൊൻ വിളക്ക്
പൂക്കുലയും നിരപറയും
നാക്കിലയിൽ തേൻ കദളീം
പുന്നെല്ലിൻ പൊന്നവിലും
പൊന്നുരുളീൽ പായസവും
ഓണവില്ലിൻ ഞാണൊലിയും
ഓർമ്മകളിൽ കുറുകുന്നു
തുമ്പികളേ പൂത്തുമ്പികളേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Thumbikale ponnona thumbikale
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 14 years 9 months ago by ജിജാ സുബ്രഹ്മണ്യൻ.