സങ്കൽപ്പത്തിലെ താരാട്ട് പാട്ടിന്റെ
സങ്കൽപ്പത്തിലെ താരാട്ട് പാട്ടിന്റെ താളം മറക്കല്ലേ..
ഭാവിതൻ ഭാസുര ഭാവഗാനത്തിന്റെ ഈണം മറക്കല്ലേ..
ഉണ്ണീ വാ ഉണ്ണീ വാ പൊന്നുണ്ണി ഉണ്ണീ വാ....(2)
ഇങ്കുണ്ടാലും വാ വാ വോ..
നൊങ്കുണ്ടാലും വാ വാ വോ..(2)
പങ്കുള്ള പങ്കുണ്ട് പങ്കിലമാകാതെ
തങ്കം വളർന്നീടേണം ഒന്ന് തങ്കം വളർന്നീടേണം
ഒന്നേ വാ ഒന്നേ വാ പൊന്നുണ്ണി ഒന്നേ വാ..
സങ്കൽപ്പത്തിലെ താരാട്ട് പാട്ടിന്റെ താളം മറക്കല്ലേ..
ഭാവിതൻ ഭാസുര ഭാവഗാനത്തിന്റെ ഈണം മറക്കല്ലേ..
ഉണ്ണീ വാ ഉണ്ണീ വാ പൊന്നുണ്ണി ഉണ്ണീ വാ..
ചേലില്ലേലും... രാ രാ രോ..
ശീലില്ലേലും...രാ രാ രോ..(2)
ആയിരം പാട്ടിന്റെ ഈണവും താളവും
ആറ്റിക്കുറുക്കുമീ പാട്ടും..
കേട്ട് ചാച്ചിയുറങ്ങീടേണം
ഒന്നേ വാ ഒന്നേ വാ പൊന്നുണ്ണി ഒന്നേ വാ..
സങ്കൽപ്പത്തിലെ താരാട്ട് പാട്ടിന്റെ താളം മറക്കല്ലേ..
ഭാവിതൻ ഭാസുര ഭാവഗാനത്തിന്റെ ഈണം മറക്കല്ലേ..
ഉണ്ണീ വാ ഉണ്ണീ വാ പൊന്നുണ്ണി ഉണ്ണീ വാ....