അഗ്നിവീണയിൽ ആരോ

 

അഗ്നിവീണയിൽ ആരോ മീട്ടിയൊരപൂർവ രാഗം ഞാൻ
പുഷ്പ ശരം കൊണ്ടാരോ തീർത്തൊരപൂർവശില്പം ഞാൻ
പധസരസാ ധസനിസരീ
പധസരസാ ധസനിസരീ

മലരുകൾ മധുരം പെയ്യും മനസ്സിൽ
മന്മഥനുണരും സരസ്സിൽ (2)
കമലപ്പൂവുകൾ കരളിൽ ചൂടും കതിരൊളിയല്ലോ ഞാൻ
(അഗ്നിവീണയിൽ...)

അലരുകളമൃതം പെയ്യും രാവിൽ;
അലർശരനുണരും രാവിൽ (2)
കദളിപ്പൂവുകൾ കരളിൽ ചൂടും
പരാഗമല്ലോ ഞാൻ
(അഗ്നിവീണയിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (2 votes)
Agniveenayil aaro

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം