ദേവഗായികേ

ദേവഗായികേ...ദേവഗായികേ..
ഭാവ സംഗീത ദായികേ...
സൗമ്യ കാവ്യ ഹൃദയ വിപഞ്ചിയിൽ ...(2)
സ്നേഹ സംഗീത വിൺഗംഗ നീ...

(ദേവഗായികേ...)

സഹസ്രദള പദ്മപീഠത്തിൽ കണ്ടൊരു
സരസ്വതീ ചിത്രം നീയായിരുന്നു.. (2)
ഗാനാമൃതം പെയ്തു നിർവൃതി പകരും
ഗാനാമൃതം പെയ്തു നിർവൃതി പകരും
ഗന്ധർവ്വ കന്യക നീയായിരുന്നു...
ഗന്ധർവ്വ കന്യക നീയായിരുന്നു..

(ദേവഗായികേ...)

ഏകാന്ത മൗനയാമത്തിൻ രാവിൽ
ഏഴു വർണ്ണത്തേരിൽ നീയണയും..(2)
രാഗ സംഗമ വേളയൊരുക്കും
രാഗ സംഗമ വേളയൊരുക്കും
രാഗ സിന്ദൂരം എനിയ്ക്കു നൽകും
രാഗ... സിന്ദൂരം എനിയ്ക്കു നൽകും

(ദേവഗായികേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Devagaayike