പട്ടണക്കാട് പുരുഷോത്തമൻ

Pattanakkad Purushothaman
Date of Birth: 
തിങ്കൾ, 21 February, 1949
ആലപിച്ച ഗാനങ്ങൾ: 10

ഉദയയുടെ മാനിഷാദ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ പുരുഷോത്തമൻ മുപ്പതോളം ചലച്ചിത്രഗാനങ്ങൾ പാടിയിട്ടുണ്ട്. 1975-ൽ സിനിമാരംഗത്തെത്തിയെങ്കിലും 3000-ത്തോളം നാടക-ലളിത ഗാനങ്ങളാണ് പുരുഷോത്തമനെ ശ്രദ്ധേയനാക്കിയത്. ഇന്ത്യൻ പനോരമയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ചായം എന്ന സിനിമയിലെ 'ബ്രഹ്മാണ്ഡമുകുളം' ആണ്  അവസാനമായി അദ്ദേഹം ശബ്ദം പകർന്ന ഗാനം.

സിനിമാഗാനങ്ങളേക്കാൾ ഗാനശാഖയെ സ്നേഹിച്ച ഇദ്ദേഹം ഹൃദ്രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ചു.   

 
    
അവലംബം : എതിരൻ കതിരവന്റെ ഫേസ്ബുക്ക്‌  പോസ്റ്റ്‌.