രവിവർമ്മ ചിത്രത്തിൻ

രവിവർമ്മ ചിത്രത്തിൻ രതി ഭാവമോ നീ..
രതിസുഖ പ്രിയരാഗ ശ്രുതി ഭാവമോ..(2)
പ്രിയമാലിനി എന്റെ മധുശാലിനീ
അമൃതവർഷിണിയായ് വിടരൂ നീ..(2)
രവിവർമ്മ ചിത്രത്തിൻ രതി ഭാവമോ നീ..
രതിസുഖ പ്രിയരാഗ ശ്രുതി ഭാവമോ

അനുരാഗവിവശയായ് കാളിന്ദി പുളിനത്തിൽ
അലയുന്ന രാധികയോ....(2)
അഭിലാഷ കുമുദങ്ങൾ മനസ്സിൽവിടർത്തുമൊരപൂർവ്വ
ചന്ദ്രികയോ....  അപൂർവ്വ ചന്ദ്രികയോ..

രവിവർമ്മ ചിത്രത്തിൻ രതി ഭാവമോ നീ..
രതിസുഖ പ്രിയരാഗ ശ്രുതി ഭാവമോ..(2)
പ്രിയമാലിനി എന്റെ മധുശാലിനീ
അമൃതവർഷിണിയായ് വിടരൂ നീ

മുദ്രാംഗുലീയവുമായ് കണ്വാശ്രമത്തിലന്ന്
മോഹങ്ങൾ നെയ്ത ശകുന്തളയോ...(2)
എന്റെ സ്വപ്നങ്ങളെ ചന്ദനക്കുറിചാർത്തും
സ്വർഗ്ഗീയ ലാവണ്യമോ.. സ്വർഗ്ഗീയ ലാവണ്യമോ

രവിവർമ്മ ചിത്രത്തിൻ രതി ഭാവമോ നീ..
രതിസുഖ പ്രിയരാഗ ശ്രുതി ഭാവമോ..(2)
പ്രിയമാലിനി എന്റെ മധുശാലിനീ
അമൃതവർഷിണിയായ് വിടരൂ നീ
രവിവർമ്മ ചിത്രത്തിൻ രതി ഭാവമോ നീ..
രതിസുഖ പ്രിയരാഗ ശ്രുതി ഭാവമോ.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ravivarmma chithraththin

Additional Info

ഗാനശാഖ: