പാതിയുറക്കത്തിൽ

പാതിയുറക്കത്തിൽ പടിപ്പുര വാതിലിൽ
പ്രണയാർദ്രമെന്നേ വിളിച്ചതാരോ
പതിവായെത്തുന്ന കുളിർതെന്നലോ
പാതിമെയ്യാമെന്റെ പ്രിയ തോഴിയോ..(2)

പഴയൊരു പാട്ടിന്റെ ഈണങ്ങളെന്നിൽ
പ്രണയമന്ദാരമായ് പൂത്തനേരം..(2)
രതിദേവിയായെൻ അരികിൽ വന്നു നീ
ശ്രുതിമീട്ടുവാനായ് വീണ തന്നൂ..(2)

പാതിയുറക്കത്തിൽ പടിപ്പുര വാതിലിൽ
പ്രണയാർദ്രമെന്നേ വിളിച്ചതാരോ
പതിവായെത്തുന്ന കുളിർതെന്നലോ
പാതിമെയ്യാമെന്റെ പ്രിയ തോഴിയോ

താമര ഇതളുകൾ തൂമഞ്ഞു തുള്ളികൾ
പുളകം കതിരണിയുന്ന നേരം..(2)
ആത്മഹർഷത്താൽ മിഴി കൂമ്പിയോ
ആനന്ദ തിരമാല അലതല്ലിയോ..(2)

പാതിയുറക്കത്തിൽ പടിപ്പുര വാതിലിൽ
പ്രണയാർദ്രമെന്നേ വിളിച്ചതാരോ
പതിവായെത്തുന്ന കുളിർതെന്നലോ
പാതിമെയ്യാമെന്റെ പ്രിയ തോഴിയോ
പാതിയുറക്കത്തിൽ പടിപ്പുര വാതിലിൽ
പ്രണയാർദ്രമെന്നേ വിളിച്ചതാരോ..

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathiyurakkaththil

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം