താമരകൈകളാൽ മിഴികൾ
താമരകൈകളാൽ മിഴികൾ പൊത്തി
പ്രേമം പൂവിട്ടൊരു ഇടനാഴി താണ്ടി
എന്നെ നീ ഏതോ മനോഹരമാം വിഷുക്കൊന്ന
പൂക്കണികാണാൻ കൊണ്ടു വന്നു
എന്റെ കണ്ണിനു കണിയായ് നീ ഒരുങ്ങി നിന്നു
നിൻ മുഖമാകും വാൽക്കണ്ണാടിയിൽ
എന്നെ തന്നെ ഞാൻ കണികണ്ടു(2)
നീലമിഴികളിൽ വിളക്കുകൾ കണ്ടു
നിൻ നെറ്റിക്കുറിയിൽ സ്വർണം കണ്ടു
പുഞ്ചിരിയിൽ മുല്ലപ്പുവുകൾ കണ്ടു ഞാൻ സഞ്ചിത പുണ്യം കണി കണ്ടൂ
താമരക്കൈകളാൽ മിഴികൾ പൊത്തി പ്രേമം പൂവിട്ടൊരിടനാഴി താണ്ടി
എന്നെ നീ ഏതു മനോഹരമാം വിഷുക്കൊന്ന പൂക്കണി കാണാൻ കൊണ്ടുവന്നൂ
എന്റെ കണ്ണിനു കണിയായ് നീ ഒരുങ്ങി നിന്നൂ
ആകാശത്തിലെ പൊന്നൂരുളിയ്ക്കുള്ളിൽ അലക്കിയ പൂടവയാൽ മേഘത്തിൽ (2)
ശാന്തചന്ദ്രിക വെള്ളരി വച്ചു
നാദാത്മിക തങ്ക നാണയം വച്ചു
എൻ മണിതംബുരു ഞാനതിൽ വച്ചു
എൻ പ്രിയ ഗാനം കണി വച്ചു
താമരകൈകളാൽ മിഴികൾ പൊത്തി
പ്രേമം പൂവിട്ടൊരു ഇടനാഴി താണ്ടി
എന്നെ നീ ഏതോ മനോഹരമാം വിഷുക്കൊന്ന
പൂക്കണികാണാൻ കൊണ്ടു വന്നു
എന്റെ കണ്ണിനു കണിയായ് നീ ഒരുങ്ങി നിന്നു...