മതിലേഖ വിണ്ണിൽ മായും മുമ്പേ

മതിലേഖ വിണ്ണിൽ മായും മുമ്പേ..
വരുമോ നീ ദേവാ എന്നരികിൽ..
മനസ്സിന്റെ നാളം മങ്ങും മുമ്പേ
തരുമോ നീ നാഥാ പൊൻ കിനാക്കൾ..(2)
മതിലേഖ വിണ്ണിൽ മായും മുമ്പേ..
വരുമോ നീ ദേവാ എന്നരികിൽ..

മധുമാസം പോയിട്ടും മാമ്പൂ കൊഴിഞ്ഞിട്ടും
മദനന്റെ മലരമ്പാൽ മയങ്ങിപ്പോയീ..(2)
മിഴിയിലോ നിൻ രൂപം മൊഴിയിലോ നിൻ രാഗം
കനവിലും നിനവിലും നീ മാത്രം..
കനവിലും നിനവിലും നീ മാത്രം..

മതിലേഖ വിണ്ണിൽ മായും മുമ്പേ..
വരുമോ നീ ദേവാ എന്നരികിൽ..

കടമിഴി കലങ്ങീട്ടും കാലം കടന്നിട്ടും
കരളിലെ കാമുകൻ അണഞ്ഞതില്ല..(2)
ഉയിരിനു നിൻ ചിത്രം ചൊടിയിലൊ നിൻ ഗാനം..(2)
വരിയിലും വാക്കിലും നീ മാത്രം.. (2)

മതിലേഖ വിണ്ണിൽ മായും മുമ്പേ..
വരുമോ നീ ദേവാ എന്നരികിൽ..
മനസ്സിന്റെ നാളം മങ്ങും മുമ്പേ
തരുമോ നീ നാഥാ പൊൻ കിനാക്കൾ
മതിലേഖ വിണ്ണിൽ മായും മുമ്പേ..
വരുമോ നീ ദേവാ എന്നരികിൽ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Mathilekha vinnil mayum munpe