കഥകളി സംഗീതം കേട്ടു ഞാൻ
കഥകളി സംഗീതം കേട്ടു ഞാൻ ഇന്നലെ കളിയരങ്കത്തിരുന്നു...
കമനീയ ശൃംഗാര ഗീതികൾ കേട്ടു ഞാൻ
കാമിനിയെ ഓർത്തിരുന്നു...എന്റെ കാമിനിയെ ഓർത്തിരുന്നു... (2)
സാമ്യമകന്നൊരു ഉദ്യാന വീഥിയിൽ ശാലീനയായ് നീ വന്നു (2)
ഹംസേ സുവർണ്ണ സുഷമേ...പദം കേട്ടു
ഹർഷാനുഭൂതിയിൽ നിന്നു...ഞാൻ ഹർഷാനുഭൂതിയിൽ നിന്നു...
(കഥകളി സംഗീതം കേട്ടു ഞാൻ...)
എന്റെ മനസ്സൊരു രാഗ മരാളമായ് നിൻ സവിധത്തിൽ അണഞ്ഞു (2)
ആശകൾ സന്ദേശ കാവ്യങ്ങളായ് നിന്റെ
അന്തപുരം തേടി വന്നു...നിന്റെ അന്തപുരം തേടി വന്നു..
(കഥകളി സംഗീതം കേട്ടു ഞാൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kadhakali Sangeetham Kettu Njan
Additional Info
ഗാനശാഖ: