ശരറാന്തൽ വെളിച്ചത്തിൽ

ശരറാന്തൽ വെളിച്ചത്തിൽ ശയന മുറിയിൽ ഞാൻ 
ശാകുന്തളം വായിച്ചിരുന്നു.. (1 )
ശാലീനയായ തപോവന കന്യയായ് 
ശാരദേ നീ വന്നു നിന്നു  മനസ്സിൽ 
ശാരദേ നീ വന്നു നിന്നു 
(ശരറാന്തൽ വെളിച്ചത്തിൽ..)

അനസൂയ അറിഞ്ഞില്ല പ്രിയംവദ കണ്ടില്ല 
ആശ്രമ മൃഗം പോലും അറിഞ്ഞില്ലാ (1 )
അക്ഷരങ്ങൾ നിരത്തിയ താളിലോരോന്നിലും 
അനുപമേ നീ നിറഞ്ഞിരുന്നു
(ശരറാന്തൽ വെളിച്ചത്തിൽ..)

രാകേന്ദു പുൽകിയ രാവിൽ നിൻ മുന്നിൽ ഞാൻ 
രാജാ ദുഷ്യന്തനായ് മാറി (1)
മാലിനീ നദിയില്ല ചക്രവാകങ്ങളില്ല 
വൽക്കലം ചാർത്തിയ മരങ്ങളില്ലാ..
(ശരറാന്തൽ വെളിച്ചത്തിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shararaanthal Velichathil

Additional Info

ഗാനശാഖ: