കണ്ണനെക്കുറിച്ചു ഞാൻ
Music:
Lyricist:
Singer:
Film/album:
കണ്ണനെക്കുറിച്ചു ഞാൻ പാടാനൊരുങ്ങുമ്പോൾ
കണ്ണിൽ നിന്നൊഴുകുന്നു യമുന... (1)
കൈവിരൽത്തുമ്പിൽ ഓരോ സ്വരവും
കായാമ്പൂവായ് വിരിയുന്നു... (1)
(കണ്ണനെക്കുറിച്ചു ഞാൻ..)
കടമ്പായ് പൂക്കും സങ്കൽപ്പങ്ങളിൽ
കവിതതൻ കാതലായി (1)
കാളിയഫണത്തിലും..കാതര മനസ്സിലും
കാവ്യ നർത്തനമാടി (1)
കണ്ണാ..നിന്റെ കാൽത്തളയാകാൻ എനിക്കു മോഹം..
(കണ്ണനെക്കുറിച്ചു ഞാൻ..)
ദ്വാരക തീർക്കും വേദനയ്ക്കുള്ളിൽ
ശ്രീ മുരളീ മധുവായി (1 )
ഇഷ്ട സഖിയാം രാധ തൻ മനസ്സിൽ
അഷ്ടപദി സുഖമായി (1)
കണ്ണാ..നിന്റെ മുരളികയാവാൻ എനിക്കു മോഹം..
(കണ്ണനെക്കുറിച്ചു ഞാൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kannanekkurichu Njan
Additional Info
ഗാനശാഖ: