കാലമാം കാവേരി പാടുന്നു പിന്നെയും

കാലമാം കാവേരി പാടുന്നു പിന്നെയും
ത്യാഗരാഗരാജന്റെ കീർത്തനങ്ങൾ
ശ്രീരാമ പാദങ്ങൾ തേടി ഒഴുകുന്ന
രാഗം താനം പല്ലവികൾ പല്ലവികൾ.(കാലമാം)

തിരുവൈയാറിലെ തൃക്കോവിലിൽ തിരികൊളുത്താൻ വരും മൂവന്തികൾ
നിസ്വാമാം ജന്മത്തിൻ ദുഃഖത്തിൽ നിന്നൊരു,
വിശ്വ സംഗീതം കേൾക്കുന്നു..
വിനയം മധുരം ഹൃദയംഗമം (കാലമാം)

നാദോപാസന മണ്ഡപത്തിൽ
സ്വര ലയ സംഗമ സായൂജ്യമായി
നിത്യ വിശുദ്ധിതൻ വീണയിൽ നിന്നൊരു
സർഗ്ഗ തരംഗം പടരുന്നു,
സുഗമം സുന്ദരം ഹൃദയംഗമം...(കാലമാം)... .

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Kalamam kaveri padunnu pinneyym