രാധേ നിന്നെ ഉണർത്താൻ
രാധേ നിന്നെയുണർത്താൻ ഞാനെൻ വേണുവിനോട് പറഞ്ഞല്ലോ (2)
രാധേ നിന്നെയുണർത്താൻ ഞാനൊരു രാക്കിളിയോടും പറഞ്ഞല്ലോ (2)
എങ്കിലും നിന്നെ കണ്ടില്ലല്ലോ വെണ്മതി മായുകയാണല്ലോ
( രാധേ നിന്നെയുണർത്താൻ.. )
നീ വരാതെ നിൻ നെടുവീർപ്പെന്തിനു ധീരസമീരനു നൽകീ (2)
നിൻ താരുകളിൻ ചന്ദന ഗന്ധം വൃന്ദാവനികയിൽ തുകീ
രാധേ... രാധേ... എൻ മുരളീരവ ലാളിതയാം നീ എന്തേ വൈകുവതെന്തേ
( രാധേ നിന്നയുണർത്താൻ.. )
നീയണയാതെ നിൻ നീല നിചോളം വാർമതിയ്ക്കെന്തിനു നൽകീ (2)
നിൻ പദം പുൽകും നൂപുര യുഗളം യമുനയ്ക്കെന്തിനു നൽകി
രാധേ.. രാധേ.. എൻ സ്മൃതിമധുര വിഭാജികയാം നീ എന്തേ വൈകുവതെന്തേ
( രാധേ നിന്നെയുണർത്താൻ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Radhe ninne unarthan
Additional Info
ഗാനശാഖ: