മാനത്തെ മന്ദാരതോപ്പിലെ

മാനത്തെ മന്ദാരതോപ്പിലെ
പൂവായ പൂവെല്ലാം വാടി കൊഴിഞ്ഞു...
എന്നുമെൻ സങ്കല്പ വീണയിൽ മീട്ടുന്ന
ദുർഗ്ഗയാം രാഗവും മാഞ്ഞു പോയി.(മാനത്തെ)

ഇന്നെന്റെ മാനസ വൃന്ദാവനത്തിലെ
പൊന്നിൻ പ്രഭാപൂരം മാഞ്ഞു പോയി..
ഓർമ്മതൻ ഓളം മുറിച്ചു വരാറുള്ള
ഓമന ഗീതവും മാറി .(മാനത്തെ)

പിന്നെയും പിന്നെയും ജീവനിൽ പൂക്കുന്ന
പോന്നോമൽ പൈതങ്ങൾ ഏറെയായി..
സങ്കല്പ സൗഭാഗ്യ ജീവിതമാകുന്ന
സൗന്ദര്യ സൗധം തകർന്നു..(മാനത്തെ)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathe mandarathoppile