തേനരുവിക്കരയിൽ പനിനീർ

തേനരുവിക്കരയിൽ പനിനീർ പൂവിതളുകൾ വിടരും കാലം
കുയിലുകൾ പാടും പാട്ടിൽ ഗ്രാമ സഖീ നീയുണർന്നൂ..(2)

കൊഴിഞ്ഞുപോയ് ആടിമാസ കാർമുകിൽ മാല്യം
മുഴങ്ങുന്നു മണ്ണിലൊഴുകും കണ്ണുനീർ കാവ്യം..(2)
നിറം ചൂടി ആടി നിൽക്കും പൊന്നിളം വെയിലിൻ
ഹരം പകർന്നെങ്ങുമുണർന്നു പ്രേമസന്ദേശം..(2)
തേനരുവിക്കരയിൽ പനിനീർ പൂവിതളുകൾ വിടരും കാലം
കുയിലുകൾ പാടും പാട്ടിൽ ഗ്രാമ സഖീ നീയുണർന്നൂ..

വിരുന്നിനായ് പൂക്കൾ തോറും തുമ്പികൾ പാറീ
വിഷാദങ്ങൾ തുള്ളീടുമീ തേൻകുളിർ കാവിൽ..(2)
ഉറങ്ങാതെ രാത്രിപോലും വെൺപകലാക്കും
ഉണർവ്വിന്റെ ഉത്സവമായി ജീവിതാവേശം..(2)
തേനരുവിക്കരയിൽ പനിനീർ പൂവിതളുകൾ വിടരും കാലം
കുയിലുകൾ പാടും പാട്ടിൽ ഗ്രാമ സഖീ നീയുണർന്നൂ..(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenaruvikkarayil panineer

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം