ഓടക്കുഴൽ വിളി

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകിവരും...
ഒരു ദ്വാപര.. യുഗസന്ധ്യയില്‍...

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകിവരും...
ഒരു ദ്വാപര.. യുഗസന്ധ്യയില്‍.(2).
ആടിയ ദിവ്യാനുരാഗിലമാം
രാസക്രീഡാകഥയിലെ നായികേ..
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍...

വിരഹം താങ്ങാന്‍ അരുതാതെ തുളസീ..
കതിര്‍ നുള്ളാന്‍ നീ കയ്നീട്ടി നില്‍ക്കെ (2)
പിന്നില്‍ വന്നു നിന്‍ കണ്ണുകള്‍ പൊത്തി
നേത്രോല്‍പ്പലമാല ചാര്‍ത്തീ.. അവന്‍
നേത്രോല്‍പ്പലമാല ചാര്‍ത്തീ...
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍...

ലജ്ജാവിവശേ.. ലജ്ജാവിവശേ..

ലജ്ജാവിവശേ നിന്‍ മനം കലങ്ങാന്‍
ഒളികണ്ണിലൂടെ കപടഭാവത്തോടെ (2)
തായാട്ടുകാട്ടി ഓരോ പൂവിലും
തേന്‍ വണ്ടായി മധു തേടി
അവന്‍ തേന്‍ വണ്ടായി മധു തേടീ..

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍...
ആദിയ ദിവ്യാനുരാഗലമാം രാസ
രാസ ക്രീഡാകഥയിലെ നായികേ..
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Odakuzhal vili

Additional Info

ഗാനശാഖ: