എന്നിട്ടും ഓമലാൾ വന്നില്ലല്ലോ
Music:
Lyricist:
Singer:
Raaga:
Film/album:
എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ എന്നടുത്ത് എന്നടുത്ത് ഇരുന്നില്ലല്ലോ...എന്നിട്ടും ഓമലാൾ വന്നില്ലല്ലോ എന്നടുത്തെന്നടുത്തിരുന്നില്ലല്ലോ (2)(എന്നിട്ടും...)
ഓരോ തളിരിലും ഓരോ പൂവിലുംഓർമ്മക്കുറിപ്പുകളെഴുതീ (2)
ഉദയ ശശികിരണ കനക തൂലികയിൽ കവിതയും മഷിയും തീർന്നു ഇന്നു കവിതയും മഷിയും തീർന്നു(എന്നിട്ടും...)
വാസന്ത രജനിയെ കോർക്കുവാനേല്പിച്ച വനമുല്ല മലർമാല വാടീ (2) വിധുര മധുര താപം വീണയിൽ തീർത്തു വെച്ച സംഗീതം മറന്നു പോയി എൻസംഗീതം ഞാൻ മറന്നു പോയി(എന്നിട്ടും...)
ആവണി വാനിടത്തിൻ ആൽത്തറയിൽ കൊളുത്തിയ ഓണ നക്ഷത്ര ദീപം മങ്ങീ(2) മഴമുകിൽ നിരയുടെ മലർവല്ലി കുടിലിലും മനസ്സിലും കൂരിരുൾ തിങ്ങിഎന്റെ മനസ്സിലും കൂരിരുൾ തിങ്ങി (എന്നിട്ടും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ennittum omalal vannillallo
Additional Info
ഗാനശാഖ: