വേദത്തിലും ശ്രീരാഗത്തിലും

വേദത്തിലും ശ്രീരാഗത്തിലും
വാണരുളുന്ന ദേവി.....നിൻ
മാണിക്യവീണ തന്ത്രിയിലല്ലോ
ഓംകാര നാദമിരിപ്പൂ...(വേദത്തിലും)

ഓർമയിൽ മുക്കിയ വിരലുകൾ കൊണ്ടു ഞാൻ നിൻ നാദബ്രഹ്മരൂപം വരച്ചു..
പ്രാർത്ഥനയിലും ജപമാലയിലും എൻ നിലവിളക്കിലും തെളിയുന്ന രൂപം.(വേദത്തിലും)

ദിക്കറിയാതെ തേജസ് അറിയാതെ ഇരുളിൽ ഉഴറുന്നു ഞങ്ങൾ..
അറിവിന്റെ ദീപം കാട്ടി നീ ഞങ്ങളെ
തമസ്സിൽ നിന്നുയർത്തൂ ദേവി....(വേദത്തിലും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Vedathilum sreeragathilum

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം