സപ്തസ്വരങ്ങളെ

സപ്തസ്വരങ്ങളെ തൊട്ടിലിലാട്ടുന്ന
സ്വർഗ്ഗീയ ഗാനമെ രാഗമേ..(2)
സന്ധ്യകൾ മൂന്നും തിരിച്ചെഴുന്നൊള്ളുന്ന
സന്ധിയാണല്ലോ നിൻ നിമിഷം
സപ്തസ്വരങ്ങളെ തൊട്ടിലിലാട്ടുന്ന
സ്വർഗ്ഗീയ ഗാനമെ രാഗമേ..

സിന്ധുപുളിനത്തിൽ ആഞ്ഞടിക്കുന്നൊരു
സന്താപ ഗീതമേ...(2)
പമ്പയിലെ കൊച്ചു കാറ്റേറ്റു പാടുന്ന
പത്മരാഗാമൃതമേ...
(സപ്തസ്വരങ്ങളെ...)

നിന്നെ ഞാൻ ഏറ്റേറ്റു പാടിയാലും
എന്നും ശ്രുതിപ്പിഴ കാണും..(2)
എൻ താഴവും പിഴച്ചേയ്ക്കുമെൻ,
ജീവിത സംഗീതവും നിലച്ചേയ്ക്കും..

സപ്തസ്വരങ്ങളെ തൊട്ടിലിലാട്ടുന്ന
സ്വർഗ്ഗീയഗാനമെ രാഗമേ..
സന്ധ്യകൾ മൂന്നും തിരിച്ചെഴുന്നൊള്ളുന്ന
സന്ധിയാണല്ലോ നിൻ നിമിഷം
സപ്തസ്വരങ്ങളെ തൊട്ടിലിലാട്ടുന്ന
സ്വർഗ്ഗീയഗാനമെ രാഗമേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saptha swarangale

Additional Info

ഗാനശാഖ: