കണ്ണനേ കുറിച്ചു ഞാൻ

കണ്ണനേ കുറിച്ചു ഞാൻ പാടാനൊരുങ്ങുമ്പോൾ
കണ്ണിൽ നിന്നൊഴുകുന്നു യമുനാ.. (2)
കൈവിരൽ തുമ്പിൽ ഓരോ സ്വരവും
കായാമ്പൂവായ് വിരിയുന്നൂ..(2)
കണ്ണനേ കുറിച്ചു ഞാൻ പാടാനൊരുങ്ങുമ്പോൾ
കണ്ണിൽ നിന്നൊഴുകുന്നു യമുനാ..

കടമ്പായ് പൂക്കും സങ്കൽപ്പങ്ങളിൽ
കവിതതൻ കാതലായി..(2)
കാളിയ ഫണത്തിലും കാതരം മനസ്സിലും
കാവ്യ നർത്തനമാടി..(2)
കണ്ണാ..... നിന്റെ കാൽത്തളയാകാൻ എനിക്കു മോഹം

കണ്ണനേ കുറിച്ചു ഞാൻ പാടാനൊരുങ്ങുമ്പോൾ
കണ്ണിൽ നിന്നൊഴുകുന്നു യമുനാ.... (2)
കൈവിരൽ തുമ്പിൽ ഓരോ സ്വരവും
കായാമ്പൂവായ് വിരിയുന്നൂ..

ദ്വാരക തീർക്കും വേദനക്കുള്ളിൽ
ശ്രീമുരളീ മധുവായി..(2)
ഇഷ്ട സഖിയാം രാധതൻ മനസ്സിൽ
അഷ്ടപതീ സുഖമായി..(2)
കണ്ണാ... നിന്റെ മുരളികയാവാൻ എനിക്കു മോഹം

കണ്ണനേ കുറിച്ചു ഞാൻ പാടാനൊരുങ്ങുമ്പോൾ
കണ്ണിൽ നിന്നൊഴുകുന്നു യമുനാ.. (2)
കൈവിരൽ തുമ്പിൽ ഓരോ സ്വരവും
കായാമ്പൂവായ് വിരിയുന്നൂ
കണ്ണനേ കുറിച്ചു ഞാൻ പാടാനൊരുങ്ങുമ്പോൾ
കണ്ണിൽ നിന്നൊഴുകുന്നു യമുനാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannane kurichu njan

Additional Info

ഗാനശാഖ: