മധുമഴ പെയ്യുന്ന രാവിൽ
മധുമഴ പെയ്യുന്ന രാവിൽ..
മന്ദാരമലരുകൾ വിരിയുന്ന രാവിൽ..(2)
മന്മഥനെയ്തൊരു മലർശരം നീ
മാദകമല്ലീ ശരം നീ...
മധുമഴ പെയ്യുന്ന രാവിൽ..
നിഴലും നിലാവും പുണർന്നു മയങ്ങുന്ന
നിശയുടെ നീല നികുഞ്ജത്തിൽ..(2)
നീലോൽപ്പലമേ നീ വന്നൂ..
എന്റെ നിറയും പ്രേമം നീ പകർന്നൂ..
മധുമഴ പെയ്യുന്ന രാവിൽ..
ഓളവും തീരവും പുണർന്നു മയങ്ങുന്ന
നദിയുടെ നീല നിലങ്ങളിൽ..
നീലോൽപ്പലമേ നീ വന്നൂ...
എന്റെ നിറയും ശോകം നീ കവർന്നൂ..
മധുമഴ പെയ്യുന്ന രാവിൽ..
മന്ദാരമലരുകൾ വിരിയുന്ന രാവിൽ..
മന്മഥനെയ്തൊരു മലർശരം നീ
മാദകമല്ലീ ശരം നീ...
മധുമഴ പെയ്യുന്ന രാവിൽ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Madhumazha peyyunna ravil
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 1 year 3 months ago by Santhoshkumar K.