കന്നി നിലാവിന്
കന്നി നിലാവിന് കണ്ണെഴുതാനും
നിൻ മിഴിയിതളിനു നിറമേകാനും
അഞ്ജനം തീർത്തിട്ട് നിസ്വരായ് നിൽക്കുന്നു
മഞ്ജുള പ്രകൃതിയും ഞാനും...(2)
മണ്ണിനും പെണ്ണിനും മനസ്സിനും പൂവിനും
പിന്നെയും ഓരോരോ മോഹം..(2)
സ്വർണ്ണമായെങ്കിൽ നിൻ താലിച്ചരടിലെ
മിന്നൽ കുരുന്നായ് തീർന്നേനേ..
ഞാൻ എന്നെ നിൻ കാൽക്കൽ തളച്ചേനേ..
പാദസരം എന്ന് പഴികേഴ്ക്കുമെങ്കിലും
പതിവായ് നിൻ കാൽക്കൽ ചിരിച്ചേനേ..
കന്നി നിലാവിന് കണ്ണെഴുതാനും
നിൻ മിഴിയിതളിനു നിറമേകാനും
അഞ്ജനം തീർത്തിട്ട് നിസ്വരായ് നിൽക്കുന്നൂ
മഞ്ജുള പ്രകൃതിയും ഞാനും.
കാറ്റിലും കടലിലും കരളിലും തിരയിലും
തീർത്താലും തീരാത്ത ദാഹം...(2)
സ്വന്തമായെങ്കിൽ നിൻ പ്രാണ ഞരമ്പിലെ
തന്ത്രിയിൽ ശ്രുതിയായ് തീർന്നേനേ..
ഞാൻ സന്ധ്യകൾ കൊണ്ട് പൊതിഞ്ഞേനേ..
പാതിരാവെന്നോട് പരിഭവിച്ചാലും
നിൻ വാർകൂന്തൽ തഴയിൽ ഒളിച്ചേനേ..
കന്നി നിലാവിന് കണ്ണെഴുതാനും
നിൻ മിഴിയിതളിനു നിറമേകാനും
അഞ്ജനം തീർത്തിട്ട് നിസ്വരായ് നിൽക്കുന്നൂ
മഞ്ജുള പ്രകൃതിയും ഞാനും...(2)