എം രാധാകൃഷ്ണൻ

M Radhakrishnan
Date of Birth: 
Thursday, 1 December, 1955
ആലപിച്ച ഗാനങ്ങൾ: 3

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം എംജി കോളേജിൽ ഉപരിപഠനത്തിനു ചേർന്നു . തുടർന്ന് സർവ്വകലാശാലയുടെ ഇന്റർ കോളേജിയേറ്റ് മത്സരങ്ങളിൽ കേരള യൂണിവേഴ്സിറ്റിയുടെ ബെസ്റ്റ് മെയിൽ സിംഗർ അവാർഡ് നേടുകയുണ്ടായി. ആകാശവാണി ബി പ്ലസ് ആർട്ടിസ്റ്റും സംഗീത സംവിധായകനും ആണ് .ആകാശവാണി, ദൂരദർശൻ, ഏഷ്യാനെറ്റ് തുടങ്ങി വിവിധ ശ്രവ്യ ദൃശ്യ മാധ്യമങ്ങളിലൂടെ പ്രശസ്തനായി.

ശ്രീ കെ പി ഉദയഭാനു നയിച്ചിരുന്ന ഓൾഡ് ഈസ് ഗോൾഡ്, ദേശഭക്തിഗാനങ്ങളുടെ കോറൽ ഗ്രൂപ്പിലും സജീവ ഗായകനായി.പ്രശസ്ത നിർമ്മാതാവും സംവിധായകനുമായ ശിവൻ സംവിധാനം ചെയ്ത യാഗം സിനിമയിലും ഡോൺ ബോസ്കോയിലും ഉദയഭാനുവിന്റെ സംഗീത സംവിധാനത്തിലും, അനന്തഭദ്രം എന്ന സിനിമയിൽ എംജി രാധാകൃഷ്ണന്റെ ഈണത്തിൽ "വസന്തമുണ്ടോ ചുണ്ടിൽ സുഗന്ധമുണ്ടോ" എന്ന ഗാനവും ആലപിച്ചിട്ടുണ്ട്. "പ്രവാസി നിവാസി കൾച്ചറൽ അവാർഡ്, കലാനിധി വയലാർ സംഗീത ശ്രേഷ്ഠ പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കരസ്തമാക്കിയിട്ടുണ്ട് . ആകാശവാണിയ്ക്കുവേണ്ടി നിരവധി ലളിതഗാനങ്ങളും,നാടകഗാനങ്ങളും പാടിയിട്ടുണ്ട്.ഭക്തിഗാനങ്ങൾ ഉൾപ്പെടെ വിവിധ ആൽബങ്ങളിൽ സംഗീതസംവിധായകനായും ഗായകനായും, ഗാനമേള പരിപാടികളുമായി തന്റെ സംഗീതസപര്യ തുടരുന്നു......

കുടുംബം...

സഹധർമ്മിണി..
​​​​ജയരാധാകൃഷ്ണൻ(റിട്ട.KSEB)

മക്കൾ...ലക്ഷ്മി,പാർവതി (ട്വിൻസ്)

Email:harmony.mrn@gmail.com.