സുന്ദര കാശ്മീര നന്ദനത്തിൽ

സുന്ദരകാശ്മീര നന്ദനത്തിൽ ഒരു കുങ്കുമപ്പു വിരിഞ്ഞാൽ
ഒരു കുങ്കുമപ്പു വിരിഞ്ഞാൽ
കന്യാകുമാരികടൽത്തിര സ്വാഗത-
മംഗളം പാടേണം...സ്വാഗത-
മംഗളം പാടേണം...

വന്ധ്യ ഹിമാലയം വിശ്വപ്രശാന്തിതൻ
മന്ത്രം ജപിക്കുമ്പോൾ
വിന്ദ്യനും സഹ്യനും നാടുമാ സന്ദേശം
വീണ്ടും മുഴക്കേണം - സന്ദേശം
വിണ്ണിൽ പരക്കേണം..

ഗംഗയിൽ യമുനയിൽ തുംഗഭദ്രയിൽ
പമ്പയിൽ കാവേരിയിൽ...
പേരാറ്റിൻ സിന്ധുവിൽ
പായുന്നോരു ഇന്ത്യതൻ
ചോരയെന്നോർക്കണം കേരളത്തിൻ ചോരയെന്നോർക്കണം...

വംഗയിൽ പൊന്തും കവീന്ദ്രൻ
രവീന്ദ്രന്റെ സംഗീതാലാപവും..
ചെന്തമിഴ് നാട്ടിലെ ഭാരതി ഗീതവും
വള്ളത്തോൾ കാവ്യങ്ങളും -
സാക്ഷാൽ വള്ളുവർ സൂക്തങ്ങളും

എൺപതു കോടി ജനങ്ങളും
കേൾക്കണം കൂടെപാടേണം -
എന്റെ നാടെന്റെ ടെന്നുള്ള
ചിന്തയുണർന്നിടേണം - പാരാകെ കോരിത്തരിക്കണം ......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Sundara kashmeera nandanathil

Additional Info

അനുബന്ധവർത്തമാനം