വസന്തമുണ്ടോ ചുണ്ടിൽ

വസന്തമുണ്ടോ ചുണ്ടിൽ സുഗന്ധമുണ്ടോ
പിൻ നിലാവുദിക്കും കണ്ണിൽ കവിതയുണ്ടോ
പൂമണി തുമ്പപൂവേ നിന്നെ തലോടുമ്പോൾ
തങ്കമെന്ന പോലെ തിങ്കൾ മുഖം തുടുത്തു
എന്തേ എന്തേ എന്തേ..

വസന്തമുണ്ടോ ചുണ്ടിൽ സുഗന്ധമുണ്ടൊ
പിൻ നിലാവുദിക്കും കണ്ണിൽ കവിതയുണ്ടൊ
നിന്നെയോർത്തെന്നും പാടും
പാട്ടിൻ നിലാവിന്റെ പട്ടു തൂവലിനെ മൂടും
പാതിരയിൽ എന്തേ എന്തേ എന്തേ..
വസന്തമുണ്ടൊ ചുണ്ടിൽ സുഗന്ധമുണ്ടൊ
വസന്തമുണ്ടൊ ചുണ്ടിൽ സുഗന്ധമുണ്ടൊ

കാറ്റുവന്നു കായൽ പെണ്ണേ
തൊട്ടു തൊട്ടു വിളിച്ചപ്പോൾ
കൈവളയ്ക്ക്‌ നാണം തോന്നി
കിലു കിലുങ്ങാൻ
അല്ലിയാമ്പൽ മൊട്ടെ നിന്റെ
നെഞ്ചുരുമ്മി നിൽക്കും നേരം
അമ്പിളിയ്ക്കൊരിമ്പം തോന്നി മുഖം മറയ്ക്കാൻ
മഴയിൽ നനയും സന്ധ്യേ നിന്നെ
മഴവിൽ ചിറകാൽ മൂടും നേരം
ആരോ പാടി ദൂരെ അനുരാഗ
സാരംഗി മൂളുന്നൊരീണം
വസന്തമുണ്ടൊ ചുണ്ടിൽ സുഗന്ധമുണ്ടൊ
വസന്തമുണ്ടൊ ചുണ്ടിൽ സുഗന്ധമുണ്ടൊ

മാരി പെയ്തു തോരും നേരം
കുഞ്ഞു കുഞ്ഞു കുറുമ്പിന്റെ മുത്തു മിന്നി
മായും പോലെ മിനു മിനുങ്ങാം
കണ്ണു പൊത്തി നിൽക്കും കാറ്റേ
വെണ്ണിലാവിൽ ഊഞ്ഞാലാടാൻ
ആതിരയ്ക്കൊരീണം തോന്നി തുടിച്ചു പാടാൻ
കനവിൽ പൊഴിയും പൂവേ നിന്റെ
കവിളിൽ കളഭം ചാർത്തും നേരം
ആരോ പാടി ദൂരെ അനുരാഗ
സാരംഗി മൂളുന്നൊരീണം
(വസന്തമുണ്ടോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasanthamundo Chundil

Additional Info

അനുബന്ധവർത്തമാനം