ശിവമല്ലിക്കാവിൽ

ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി
പാട്ടുപാടും പഞ്ചമം കേട്ടു

ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം
പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
മഴയുടെ
മിഴിയഴകിൽ..എരിതിരിയെരിയുകയായ്
പുഴയുടെ മറുമൊഴിയിൽ.. മൊഴിയിൽ
കവിതകളുതിരുകയായ്
ജപമാലപോലെ ഞാൻ മിടിച്ചു മൗനമായ്…. മൗനമായ്…
ശിവമല്ലിക്കാവിൽ
കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

പാലമരത്തിൽ… മന്ത്രങ്ങൾ ജപിക്കും
ഹരിതമധുരിത
രാത്രികളിൽ…
പൊൻ‌വേണുവൂതും ഗന്ധർ‌വ്വനോടെൻ
പ്രണയ പരിഭവമോതിവരൂ
മൺ‌ചിരാതിൽ
മിന്നും വെണ്ണിലാവിൻ നാളം
കൺ‌തുടിക്കും
താളം…
സഗമപതമപതപമഗരിഗമപഗരിസരി
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം
പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

ദേവസദസിൽ നാദങ്ങൾ
വിടർ‌ത്തും
തരളതംബുരു കമ്പികളേ…
നീ പണ്ടുപാടും പാട്ടിന്റെ ഈണം
മനസ്സിൽ
ഉണരും സാധകമായ്…
ആലിലയ്ക്കും മേലെ കാറ്റുറങ്ങും നേരം
മാമഴയ്ക്കും
നീർ‌ത്താൻ
സനിമപതമപതപമഗരിഗമപഗരിസനി

ശിവമല്ലിക്കാവിൽ കൂവളം പൂത്തു
കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
മഴയുടെ
മിഴിയഴകിൽ..എരിതിരിയെരിയുകയായ്
പുഴയുടെ മറുമൊഴിയിൽ.. മൊഴിയിൽ
കവിതകളുതിരുകയായ്
ജപമാലപോലെ ഞാൻ മിടിച്ചു മൗനമായ്…. മൗനമായ്…
ശിവമല്ലിക്കാവിൽ
കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Sivamalli kavil

Additional Info

അനുബന്ധവർത്തമാനം