മാഹിക്കാരൻ മായൻകുട്ടി

മാഹിക്കാരൻ മായൻകുട്ടി
മോഹം കൊണ്ടൊരു പെണ്ണുകെട്ടി
പഞ്ചാരചിരിയുള്ള മൊഞ്ചത്തിപെണ്ണൊരുത്തി...

മാഹിക്കാരൻ മായൻകുട്ടി
മോഹം കൊണ്ടൊരു പെണ്ണുകെട്ടി
പഞ്ചാരചിരിയുള്ള മൊഞ്ചത്തിപെണ്ണൊരുത്തി
കവിളിൽ പൂഞ്ചുണങ്ങുണ്ട്
കണ്ണിൽ പൊൻകിനാവുണ്ട് (കവിളിൽ )
കൈത്തിലും കാലിലും പൊന്നുകൊണ്ട് മിന്നുണ്ട്.
തിന്താരോ...തിന്താരോ..തിന്താരോ..ഹെ
തിന്താരോ...തിന്താരോ..തിന്താരോ..
(മാഹിക്കാരൻ)

മണിയറ തന്നിലിരിക്കും പെണ്ണിന്
മായനെയൊരു കുറി കാണാൻ മോഹം
(മണിയറ)
കന്നിപ്പെൺകൊടിയാളോടൊത്തിരി
കിന്നാരത്തിന് മായന്‌ ദാഹം..
കിളിവാതിൽ മറപറ്റി കളിയാക്കാനെനിക്കിന്ന്
​​​​​​​കാന്താരിപ്പെൺകൊടിമാരെ
കാണുമ്പോൾ കരളിൽ പേടി.. ഹേയ് (മാഹിക്കാരൻ)

തേനൂറും ഖൽബില് വേദന സഹിയാഞ്ഞ്
​​​​​​​തഞ്ചത്തിൽ മണിയറ പൂകിയ മായന്റെ
(തേനൂറും)..
നെഞ്ചത്ത് കുടികൊള്ളും പുതുപ്പെണ്ണും
പൂനിലാവും പഞ്ചാര പൊൻകിനാവും
തക്കിടാ തരികിട മാദക രാവും...
​​​​​മായാമാളിക മിനയുന്നു മായനാകെ
പുളയുന്നുമധുരിമ കരളിൽ കിനിയുന്നു
മാൻ മിഴി രണ്ടും കൂമ്പുന്നു.... ഹേയ്
​​​​​​​(മാഹിക്കാരൻ)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mahikkaran mayankutti

Additional Info

അനുബന്ധവർത്തമാനം