കൂട വേണോ കൂട

കൂട വേണോ കൂട നല്ല പൂവള്ളിക്കൂട
നാട്ടുകാരേ വന്നാട്ടേ
നല്ല ചൂരൽക്കൂട ഇതു പൂക്കൂട
ഇത് പൊലിക്കൂട ഇത് വാകത്താൻ
മലയിലെ ആനവള്ളിക്കൂട

ആറു പുത്തൻ തന്നാലീ
അരിവാരും കൂട തരാം
അഞ്ചു പുത്തൻ തന്നാലീ
പഞ്ചവർണ്ണക്കൂട തരാം
നാലു പുത്തൻ തന്നാലീ
നല്ല വാരിക്കൂട തരാം
മൂന്നു പുത്തൻ തന്നാലോ
മലവള്ളിക്കൂട തരാം

കള്ളടിച്ചു പള്ളവീർത്ത പാക്കനാരേ
കൊള്ളിവാക്കു ചൊല്ലുകില്ലാ
ഭള്ളൊട്ടും ചൊല്ലുകില്ലാ
കള്ളാണേൽ കൈകൊണ്ടേൻ തൊടുകയില്ലാ
ഇല്ലാവാക്കു ചൊല്ലാതെ
പൊല്ലാപ്പു നൽകാതെ
കൊല്ലാതെ കൊല്ലണ തമ്പുരാട്ടീ
ഒന്നു പോയാട്ടേ വേഗം പോയാട്ടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kooda veno kooda

Additional Info

അനുബന്ധവർത്തമാനം