ചഞ്ചലിത ചഞ്ചലിത

ചഞ്ചലിത ചഞ്ചലിത ചലിതചലിത പാദം ചന്ദ്രചൂഢപാദം
പ്രണാമം പ്രണാമം പ്രണാമം
ഹിമശൃംഗ ശൈല ഗംഗാതരംഗ മേളം
മൃദംഗമേളം
പ്രണാമം പ്രണാമം പ്രണാമം - ശിവപാദം
ചഞ്ചലിത ചഞ്ചലിത ചലിതചലിത പാദം ചന്ദ്രചൂഢപാദം
പ്രണാമം പ്രണാമം പ്രണാമം

സോമകളഭ മഴ പെയ്യും മാനം
ശ്യാമമേഘ മയില്പീലി വിതാനം
രുദ്രവീണയുടെ നാഡികളുലയും
വിദ്യാധരഗീതം
സുന്ദരം സുന്ദരം സുന്ദരം
ഗൗരീശങ്കര ശിഖരം ആ...
ചഞ്ചലിത ചഞ്ചലിത ചലിതചലിത പാദം ചന്ദ്രചൂഢപാദം

ഭൂമിദേവിയുടെ പൊന്നില താളം
ഭൂതനാഥ ശുഭതാണ്ഡവ താളം
വിശ്വ സംഭ്രമണ വീഥിയിലുയരും
വിദ്യുല്‍ തുടിതാളം
സുന്ദരം സുന്ദരം സുന്ദരം
സൃഷ്ടി സ്ഥിതിലയ നടനം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chanchalitha chanchalitha