ലൗലീ ലില്ലീ ഡാലിയ
ലൗലീ ലില്ലീ ഡാലിയ നിങ്ങളെ
ലാളിച്ചു വളർത്തും മാലാഖയല്ലേ
ഡാർലിംഗ് ഡെസ്ഡിമോണ
ലൗ മീ - ലൗ മീ - ലൗ മീ
ലൗ മീ - ലൗ മീ - ലൗ മീ
ലൗലീ ലില്ലീ ഡാലിയ ഓ ഡാലിയ
ശരോണിലെ സോളമന്റെ പാട്ടിലാകെ
നിറഞ്ഞു നിന്നൂ ഞാൻ ഞാൻ ഞാൻ
പണ്ടു നിറഞ്ഞു നിന്നൂ
ഗ്രീസിലെ ഹോമറിൻ കാവ്യപ്രപഞ്ചത്തിൽ
വാസന്തസൗരഭ്യമായിരുന്നൂ
ഒഥെല്ലോ ഈ ഒഥെല്ലോ ഒരു നിമിഷം
ഒരു കറുത്ത റോസാപ്പൂവായ്
സുവർണ്ണ വാർമുടിയിൽ വിടർന്നോട്ടേ
വിടർന്നോട്ടേ
ലൗ മീ - ലൗ മീ - ലൗ മീ
ലൗ മീ - ലൗ മീ - ലൗ മീ
ലൗലീ ലില്ലീ ഡാലിയ ഓ ഡാലിയ
ഷരാസ്സിലെ വീഞ്ഞിന്റെ ലഹരികളിൽ
പതഞ്ഞു നിന്നൂ ഞാൻ ഞാൻ ഞാൻ
പണ്ടു പതഞ്ഞു നിന്നു
റോമിലെ സീസറിൻ അന്തപ്പുരത്തിലെ
ഹേമാംഗലാവണ്യമായിരുന്നൂ
ഒഥെല്ലോ ഈ ഒഥെല്ലോ
ഒഥെല്ലോ ഈ ഒഥെല്ലോ ഒരു നിമിഷം
ഒരു കറുത്ത ഗോമേദകമായ്
തുടുത്ത മാറിടത്തിൽ പതിഞ്ഞോട്ടേ
പതിഞ്ഞോട്ടേ
ലൗ മീ - ലൗ മീ - ലൗ മീ
ലൗ മീ - ലൗ മീ - ലൗ മീ
ലൗലീ ലില്ലീ ഡാലിയ ഓ ഡാലിയ