അസതോമാ സത് ഗമയ

അസതോമാ സത് ഗമയ
തമസോമാ ജ്യോതിർ ഗമയ
മൃത്യോർമാ അമൃതം ഗമയ
അമൃതം ഗമയ അമൃതം ഗമയാ

സ്വർണ്ണമുളകൾ സംസ്കാരത്തിൻ
സ്വർണ്ണമുളകൾ തളിർത്തൊരു നാളിൽ
സിന്ധു ഗംഗാ സമതലഭൂമിയിൽ
നിന്നു മുഴങ്ങിയ നാദം ശംഖനാദം
ഉണരൂ ഉണരൂ ഇതു കേട്ടുണരൂ

ഉജ്ജ്വലഭാരത ഹൃദയസിംഹങ്ങളേ ഉണരൂ
സംക്രമം സംക്രമം യുഗസംക്രമം ഈ
സംക്രമപ്പുലരിയിൽ ഉദയം മുഴക്കും
ശംഖനാദം കേട്ടുണരൂ
പകൃതീ വിശ്വപ്രകൃതീ ഉണരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Asathoma sadgamaya

Additional Info

അനുബന്ധവർത്തമാനം