പഞ്ചമി ചന്ദ്രിക വന്നു

പഞ്ചമിചന്ദ്രിക വന്നു നീരാടും
പഞ്ചവന്‍കാടൊരു വളര്‍ത്തമ്മ
അവരുടെ മാറിലെ പഞ്ചാമൃതമൂട്ടി
അരുമക്കിടാക്കളെപ്പോല്‍
വളര്‍ത്തീ..  നമ്മെ വളര്‍ത്തി
(പഞ്ചമി ചന്ദ്രിക.....)

പുലരികൾ... നിത്യവും... അണിയാന്‍ തന്നൂ
കനവുകള്‍... തുന്നിയ...കസവുചേല
രജനികള്‍ നമ്മള്‍ക്കായ് ഉറങ്ങാന്‍ വിരിച്ചു
ചന്ദനക്കുളിരുള്ള പൂമഞ്ചം
തോഴികള്‍ പുഴകള്‍ താരാട്ടു പാടിത്തന്നു
ഓഹോ....ഓ...ആഹാ..ആ...
(പഞ്ചമി ചന്ദ്രിക.....)

ചിറകുകള്‍..നമ്മളില്‍... വിരിയാന്‍ നിന്നൂ
സുരഭികള്‍.. മോഹങ്ങള്‍... ഉണര്‍ന്നു നിന്നൂ
ചിലങ്ക ചാര്‍ത്തുവാന്‍ കരള്‍ തുടിച്ചു
സ്വപ്നങ്ങള്‍ കൈമാറാന്‍ ദാഹിച്ചു
രാപ്പകല്‍ രാഗങ്ങള്‍ രോമാഞ്ചപ്പൊട്ടുവെച്ചു
ഓഹോ..ഓ... ആഹാ..ആ...
(പഞ്ചമി ചന്ദ്രിക.....)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
panchami chandrika vannu

Additional Info

അനുബന്ധവർത്തമാനം