വൈരം പതിച്ചൊരു പല്ലക്കിൽ

 

വൈരം പതിച്ചൊരു പല്ലക്കിൽ നിന്നും
വഴി തെറ്റി വന്നൊരു മണിപ്പിറാവേ
മരണം മണക്കുമീ വനത്തിലെ മൃഗങ്ങൾക്ക്
ഇരയായീടാനോ നിനക്കു യോഗം
ഇരയായീടാനോ നിനക്കു യോഗം
(വൈരം പതിച്ചൊരു...)

നിന്നെ തിരഞ്ഞു കരഞ്ഞു കരഞ്ഞമ്മ
കണ്ണീർ പൊഴിക്കുന്നു
ആത്മാവിലുണങ്ങാത്ത മുറിവുമായ് നിന്നച്ഛൻ
അഗ്നിയിലുരുകുന്നു
ഇത് വിധിയാണോ ദൈവവിധിയാണോ
(വൈരം പതിച്ചൊരു...)

കൈ വിട്ടു പോകുവാൻ മാത്രമായെന്തിനീ
കണ്മണിയെ ദൈവം കൊടുത്തൂ
കൊഞ്ചിച്ചു തീർന്നില്ല അതിനു മുൻപേ തന്നെ
കൺ മുന്നിൽ നിന്നും അകറ്റീ
ഇത് വിധിയാണോ ദൈവവിധിയാണോ
(വൈരം പതിച്ചൊരു...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vairam Pathichoru Pallakkil

Additional Info