വാസനച്ചെപ്പു തകർന്നൊരെൻ

വാസനച്ചെപ്പു തകര്‍ന്നൊരെന്‍ ജീവിതം
വീണുടയുന്നതു കാണുന്നില്ലേ
ശനിദശ ചുമന്നും ശാപം ചുമന്നും
ഒരു ജന്മം തകരുന്നതറിയുന്നില്ലേ
ദൈവം അറിയുന്നില്ലേ .....
(വാസനച്ചെപ്പു........)

നിന്‍ വചനങ്ങള്‍ പരീക്ഷിക്കുന്നതീ
നൊന്തു പ്രസവിച്ചൊരമ്മയിലോ
സ്വന്തം കുഞ്ഞിനെ അമ്മയില്‍നിന്നകറ്റി
എന്തുനേടാന്‍   നീ എന്തു നേടാന്‍
(വാസനച്ചെപ്പു............)

കവടി നിരത്തി വെച്ചു ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍
കണക്കു കൂട്ടുന്ന ജാതകമേ
എന്തിനെന്‍ ജീവന്റെ രാശിചക്രത്തില്‍ നീ
നൊമ്പരം കൊണ്ടിത്ര മഷി പടര്‍ത്തീ
 നീ  മഷി പടര്‍ത്തി
(വാസനച്ചെപ്പു..............)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaasanacheppu Thakarnnoren

Additional Info