ചിറ്റൂർ ഗോപി

Chittoor Gopi
chittoor-gopi-m3db
Date of Birth: 
Saturday, 30 May, 1953
എഴുതിയ ഗാനങ്ങൾ: 81

"എന്റെ കേരളം എത്ര സുന്ദരം
എന്റെ കേരളം എത്ര സുന്ദരം
ജനിച്ചതെങ്ങോ എങ്കിൽക്കൂടി
വളർത്തു മകളായ് ഞാൻ
വളർത്തുമകളായ് ഞാൻ..."

ഉഷാ ഉതുപ്പിന്റെ ഏറ്റവും അധികം ജനപ്രീതി നേടിയ ഈ മനോഹര ഗാനത്തിനു വരികളെഴുതിയത്  മുൻനിര തബലിസ്റ്റും ഗാനരചയിതാവുമായ ചിറ്റൂർ ഗോപി ആണ്.

ഈ ഗാനം ഉൾപ്പെടുത്തി ജോണി സാഗരിക ഇറക്കിയ ഓലപ്പീപ്പി എന്ന ആൽബവും വലിയ ജനപ്രീതി നേടി. മലയാളത്തിൽ വീണ്ടും പാട്ടു വേണമെന്ന് ഗോപിയോട് ഉഷാ ഉതുപ്പ് ആവശ്യപ്പെട്ടു,ആ കൂട്ടുകെട്ടു വളർന്നു. സിനിമാഗാനങ്ങളും ഏതാനും ഭക്തിഗാനങ്ങളുമൊഴിച്ചു മലയാളത്തിൽ ഉഷാ ഉതുപ്പ് പാടിയ എല്ലാ ഗാനങ്ങളും എഴുതിയതു ചിറ്റൂർ ഗോപിയാണ്. കൊച്ചിയുടെ അടിപൊളി ഗാനമായ പ്യാരാ പ്യാരാ കൊച്ചിൻ ടൗൺ ഇതിൽ ഉൾപ്പെടുന്നു.

"കാറ്റോടും കടലോരം 
കാണാനോ രമണീയം 
കടലിന്റെ പ്രിയറാണി 
പ്യാരാ പ്യാരാ കൊച്ചിൻ ടൗൺ"

കൊച്ചിക്കാരനായ ഗോപിയുടെ ജന്മനാടിനോടുള്ള ആരാധനകൂടിയാണ് ഈ ഗാനം.

 

അവലംബം :  നിഷാദ് ബാലയുടെ ഫേസ്ബുക്ക് പോസ്റ്റ് , മലയാള മനോരമ