മലയാളക്കായൽ തീരം

മലയാളക്കായൽ തീരം കളകാഞ്ചി പാട്ടും പാടി
തിരതല്ലി താളം കൊട്ടി തന്തം ന്താരോ..
കളി  വഞ്ചിപ്പാട്ടിൽ കുറുമാലിക്കാറ്റിൽ
ഈറക്കുഴൽ ഈണം മൂളും കായൽ തീരം..(2)

ചെറുകാറ്റിൽ ചുരുൾമുടിചിക്കും വയലോര തെങ്ങോല
താനാരോ തന്തീനോ തന്തിനാരോ തന്തീനോ..
ചെറുതാളൂം നാമ്പും നുള്ളും വയലേല പെണ്ണാള്
താനാരോ തന്തീനോ തന്തിനാരോ തന്തീനോ..
തിറയാട്ടക്കാവിൽ പാടും മണിമാല പുള്ളോത്തി
താനാരോ തന്തീനോ തന്തിനാരോ തന്തീനോ..
മയിലാടും കുന്നിൽ വാഴും ചെറുവാലൻ വണ്ണാത്തി
താനാരോ തന്തീനോ തന്തിനാരോ തന്തീനോ..
പള്ളിത്തേരിറങ്ങിപ്പോരും അന്തിത്തേവരെങ്ങോട്ട്
അന്തിക്കൂട്ട് കൂടി തുമ്പി തുള്ളിപ്പോയതെങ്ങോട്ട്
മലർവാടിയിലോ തിരുവോണകളരിയിലോ

മലയാളക്കായൽ തീരം കളകാഞ്ചി പാട്ടും പാടി
തിരതല്ലി താളം കൊട്ടി തന്തം ന്താരോ..
കളി  വഞ്ചിപ്പാട്ടിൽ കുറുമാലിക്കാറ്റിൽ
ഈറക്കുഴൽ ഈണം മൂളും കായൽ തീരം..

മലനാട്ടിൽ പൂങ്കുട നീർത്തും പനയോല ചാഞ്ചാട്ടം
താനാരോ തന്തീനോ തന്തിനാരോ തന്തീനോ..
കിളിപാടും കാടിൻ മേലേ കണിമഞ്ഞിൻ തുള്ളാട്ടം
താനാരോ തന്തീനോ തന്തിനാരോ തന്തീനോ..
മഴമേഘ തേരിൽ പായും തുടികൊട്ടും തമ്പ്രാന്മാർ
താനാരോ തന്തീനോ തന്തിനാരോ തന്തീനോ..
പൊലിപാടി പാടം കൊയ്യും മുറിവാലി തത്തമ്മ
താനാരോ തന്തീനോ തന്തിനാരോ തന്തീനോ..
വെള്ളിച്ചോല നീന്തിക്കേറി കുഞ്ഞിക്കോരനെങ്ങോട്ട്
പുള്ളിച്ചേല ചുറ്റിപ്പാടി അല്ലിക്കോതയെങ്ങോട്ട്
തിരുവാതിരതൻ കളിയാട്ടക്കോവിലിലോ..

മലയാളക്കായൽ തീരം കളകാഞ്ചി പാട്ടും പാടി
തിരതല്ലി താളം കൊട്ടി തന്തം ന്താരോ..
കളി  വഞ്ചിപ്പാട്ടിൽ കുറുമാലിക്കാറ്റിൽ
ഈറക്കുഴൽ ഈണം മൂളും കായൽ തീരം..(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malayalakkayal theeram

Additional Info