ഏകാകിനീ ഏകാകിനീ

 

ഏകാകിനീ ഏകാകിനീ
നിൻ തമസ്സകറ്റുന്നൊരാകാശ
ദീപം ഞാൻ കാണ്മൂ
നിന്റെ നിഗൂഡ ദുഃഖങ്ങൾ മാറ്റുന്ന
സന്തോഷരശ്മികൾ കാണ്മൂ

കാലത്തിൻ താളിൽ നിൻ കണ്ണെഴുതിയ
കാവ്യമാണെന്നന്തരംഗം
മേഘപടങ്ങൾ  മറച്ചി നിർത്തുമ
ത്താരകയാണെന്റെ സ്വപ്നം
സ്വർഗ്ഗ താരകയാണെന്റെ സ്വപ്നം

പൂക്കളിൽ തേടി പുഴകളിൽ തേടി ഞാൻ
പുൽക്കൊടിത്തുമ്പിലും തേടി
ചന്ദ്രികച്ചാർത്തിൽ മയങ്ങും  താജ് മഹൽ
ശില്പത്തിൽ നിന്നെ ഞാൻ കാണ്മൂ പ്രേമ
ശില്പത്തിൽ നിന്നെ ഞാൻ കാണ്മൂ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ekakinee ekakinee

Additional Info

ഗാനശാഖ: