എന്നെത്തേടി വന്ന യേശുനാഥൻ

എന്നെത്തേടി വന്ന യേശുനാഥൻ കൈപിടിച്ചുയർത്തീ
തന്നിൽ സ്നേഹമോടെ ചേർത്തു നിർത്തി ഉമ്മവച്ചുണർത്തി
എന്നെ പേരു ചൊല്ലി വിളിച്ചൂ..അറിയാതെ കണ്ണുനീർ വന്നു
ഇനി ഭീതിയില്ല നാഥാ വാഴ്ത്തുന്നു നിന്റെ നാമം ( എന്നെത്തേടി വന്ന)

എന്നെത്തന്നെ ഞാൻ ഉള്ളിൽ പൂജിച്ചിന്നോളം
മണ്ണിൽത്തന്നെ എൻ ലക്ഷ്യം നേടാമെന്നോർത്തൂ
ഭോഗവസ്തുക്കൾ മാത്രം നിത്യമെന്നോതീ
ആത്മജീവിതം പാടെ വിസ്മരിച്ചൂ ഞാൻ
തമസ്സിൽ സുഖം തേടി.. മനസ്സിൻ അകം ശൂന്യം..
അലിവിൻ സ്വരം കേൾക്കാൻ തിരിഞ്ഞൂ വചനമാർഗ്ഗേ
അനുതാപക്കണ്ണീർ വീഴ്ത്തി കരയുമ്പോൾ ഈശോ വന്നെന്നിൽ
(എന്നെത്തേടി വന്ന)

ആരെല്ലാമെന്നേ തള്ളിപ്പറഞ്ഞീടിലും
ഈശോയെന്നാളും എന്റെ കൂടെയുണ്ടല്ലോ
രാവണഞ്ഞാലും സൂര്യനസ്തമിച്ചാലും
ദീപമായെന്നും മുന്നിൽ നീ ജ്വലിക്കുന്നു
അറിവിൻ വരം ചൊരിയൂ..കനിവിൻ കരം നൽകൂ
ഹൃദയം സദാ സമയം തുടിക്കും നന്ദിയോടെ
അഭിമാനം കൊള്ളും ഞാനെൻ ഈശോയിൽ മാത്രമെന്നാളും
(എന്നെത്തേടി വന്ന)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ennethedi vanna yesunadhan

അനുബന്ധവർത്തമാനം