നിന്നെ വാഴ്ത്തീടാം

നിന്നെ വാഴ്ത്തീടാം എന്നെന്നും...
നിന്നെ തേടീടാം എന്നെന്നും ..
എന്നുള്ളിൽ നീറും മെഴുതിരി നാളം..
കൺകോണിൽ വിങ്ങും ജലകണ ജാലം..
പ്രാര്‍ത്ഥനയായ് മാറ്റാം...
(നിന്നെ വാഴ്ത്തീടാം എന്നെന്നും...)

എങ്ങും ഞാൻ കാണ്മു ഇരുൾ വഴി മാത്രം..
തോരാ കണ്ണീര്‍ വീഴും എൻ മുന്നിൽ
വേനൽ തീ ആളും മരുഭൂ പോലെ..
തീരാ നോവിൽ വേകും എൻ ജന്മം..
വിങ്ങും ദുഖം തീര്‍ക്കാൻ..
എൻറെ കണ്ണീരൊപ്പാൻ..
നാഥാ നാഥാ നീ വന്നെങ്കിൽ...
എന്നെ കാക്കേണം.. എന്നിൽ കനിയേണം..
എന്നും നിൻറെ കാൽക്കൽ വീണു കേണിടുമ്പോൾ...
(നിന്നെ വാഴ്ത്തീടാം എന്നെന്നും...)

കര്‍ത്താവേ ഞാൻ നിൻ തിരുവചനങ്ങൾ..
ഉള്ളിൽ പൊരുളായ് എന്നും തേടുമ്പോൾ..
നിൻ മെയ്യിൽ നീറും തിരുമുറിവെല്ലാം...
ഏതോ ക്രിപയായെന്നെ പുൽകുമ്പോൾ...
എങ്ങും മെയ്യും നേരം.. നല്ലൊരു ഇടയൻ പോലെ..
ദേവാ ദേവാ നീ വന്നെങ്കിൽ...
എന്നെ കാക്കേണം.. എന്നിൽ കനിയേണം..
എന്നും നിൻറെ കാൽക്കൽ വീണു കേണിടുമ്പോൾ...
(നിന്നെ വാഴ്ത്തീടാം എന്നെന്നും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ninne Vaazhtheedaam

അനുബന്ധവർത്തമാനം