ആശാദീപം കാണുന്നു ഞാൻ
ആശാദീപം കാണുന്നു ഞാൻ നാഥാ നിന്നേ തേടുന്നു ഞാൻ
കണ്ണീര്‍ക്കണങ്ങൾ കൈക്കൊള്ളണേ നീ കരുണാര്‍ദ്രനേശു ദേവാ (2)
പാരിന്റെ നാഥാ പാപങ്ങളെല്ലാം നീ വീണ്ടെടുക്കുന്നു ക്രൂശിൽ
നേരിന്റെ പാത നീയാണു നിത്യം നീ ചൊന്ന വാക്കുകൾ സത്യം
സാരോപദേശങ്ങൾ പെയ്യും സൂര്യോദയത്തിന്റെ കാന്തി
ഇരുളിൽ തെളിയും പരിപാവനമാം
ആശാദീപം ....
മണിമേടയില്ലാ മലര്‍ശയ്യയില്ലാ സര്‍വ്വേശപുത്രന്റെ മുന്നിൽ
ആലംബമില്ലാതലയുന്ന നേരം നീ തന്നെ മനസ്സിന്റെ ശാന്തി
ശാരോനിലെ പൂവ് പോലെ ജീവന്റെ വാടാത്ത പുഷ്പ്പം
പ്രിയമാം മനസിൽ കണികാണുകയായ്
ആശാദീപം.....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aasadeepam kaanunnu njan
Additional Info
ഗാനശാഖ: